അബുദാബിയില്‍ വെച്ച് നടക്കുന്ന ഇസ്ലാമിക് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (ഒ.ഐ.സി) യോഗത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അബുദാബിയിലെത്തി. മറ്റ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് സുഷമാ സ്വരാജ് ചെല്ലുന്നത്. ആദ്യമായാണ് ഒ.ഐസിയും യോഗത്തില്‍ മുഖ്യാതിഥിയായി ഇന്ത്യയെ ക്ഷണിക്കുന്നത്.
മറ്റ് രാജ്യങ്ങളുമായി ഇന്ത്യ യോഗങ്ങള്‍ നടത്തുകയും ചെയ്യുന്നതായിരിക്കും. യു.എ.ഇയുടെ വിദേശകാര്യ മന്ത്രി എച്ച്.എച്ച് ഷെയ്ക്ക് അബ്ദുള്ള ബിന്‍ സായിദ് അല്‍ നാഹ്യാനാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും പാക്കിസ്ഥാന്‍ വിട്ട് നില്‍ക്കുന്നതായിരിക്കും. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാന് നേരെ ഇന്ത്യ പ്രകോപനപരമായ നീക്കങ്ങളാണ് നടത്തിയതെന്നും ഈ സാഹചര്യത്തില്‍ സുഷമാ സ്വരാജ് പങ്കെടുക്കുന്ന പരിപാടിയില്‍ തനിക്ക് പങ്കെടുക്കാനാകില്ലെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
Discussion about this post