അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ നടപടി. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഹംസ ബിന്ലാദന് ഭീകരസംഘടനയുടെ തലപ്പത്തേക്ക് വളര്‍ന്നു വരുന്നതായുള്ള സംശയത്തെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.മാത്രമല്ല.പിതാവ് ഉസാമ ബിന്‍ ലാദന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ യു.എസിനെയും പടിഞ്ഞാറന്‍ സഖ്യ രാഷ്ട്രങ്ങളെയും ആക്രമിക്കാന്‍ ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ,വീഡിയോ സന്ദേശങ്ങള്‍ യു.എസ്.പുറത്ത് വിട്ടിരുന്നു.
2001 സെപ്റ്റംബര്‍ 11-ന് യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ബിന്‍ ലാദന്. 3000 പേരാണ് അന്ന് ആക്രമണത്തില്‍ മരിച്ചത്. തുടര്‍ന്ന് 2011 ല്‍ ഭീകരസംഘടനയ്ക്കെതിരേ നടപടി ശക്തമാക്കിയ യു.എസ്. പാകിസ്താനിലെത്തി ഒളിച്ചു താമസിച്ചിരുന്ന ബിന്‍ ലാദനെ കൊലപ്പെടുത്തി.
Discussion about this post