രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പാക്കിസ്ഥാന് ചുട്ട മറുപടി നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. രാജ്യത്തിന് നേരെയൊ ജവാന്മാര്ക്ക് നേരെയൊ എപ്പോഴൊക്കെ ആക്രമണമുണ്ടായൊ, അപ്പോഴൊക്കെ മോദി സര്‍ക്കാര്‍ വെടിയുണ്ടകള്‍ക്ക് മറുപടി വെടിയുണ്ടകള്‍ കൊണ്ട് തന്നെ നല്‍കിയിട്ടുണ്ടെന്ന്് അമിത് ഷാ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് മറുപടി നല്കാന് കോണ്‍ഗ്രസിന് ആവേശമില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 5 കൊല്ലമാണ് ഏറ്റവും കൂടുതല്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടതെന്നും അമിത് ഷൂ ചൂണ്ടിക്കാട്ടി. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെപ്പറ്റി മമതാ ബാനര്‍ജി തെളിവ് ചോദിക്കുന്നു. പുല്‍വാമ ആക്രമണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ ഇവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന് വേണ്ടി ധീരതയോടെ പ്രവര്‍ത്തിച്ച വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്‍ദ്ധമാനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
Discussion about this post