ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലുള്ള ആസ്ഥാനത്ത് വിവിധ രാജ്യങ്ങളിലെ പൗരന്മാര് പ്രതിഷേധം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിനും, 2008ലെ മുംബൈ ഭീകരാക്രമണത്തിനും പാക്കിസ്ഥാനെ ഉത്തരവാദിയാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യ, കരീബിയന്‍ രാജ്യങ്ങള്‍, ശ്രീലങ്ക, ബലോചിസ്ഥാന്, ഇസ്രായേല്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും 400ഓളം പേരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പാക്കിസ്ഥാന് സൈന്യ ജനറലുകള്ക്കെതിരെയും ഐ.എസ്.ഐ നേതൃത്വത്തിനെതിരെയും ഐക്യരാഷ്ട്ര സഭ നിയമ നടപടിയെടുക്കണമെന്നും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആഗോള തലത്തില്‍ പാക്കിസ്ഥാനെ ഒരു ഭീകരവാദ രാജ്യമായി പ്രഖ്യാപിക്കണമെന്നും ജയ്ഷ് തലവന്‍ മസൂദ് അസറിനെ ഒരു ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് വേണ്ടിയുള്ള ഒരു നിവേദനം ഇവര്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടേരാസിന് നല്‍കിയിട്ടുമുണ്ട്.
Discussion about this post