വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ ആര്.എം.പി മത്സരിക്കുന്നതായിരിക്കും. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവടങ്ങളിലാണ് ആര്.എം.പി മത്സരിക്കുക. ഞായറാഴ്ച നടന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് ഈ തീരുമാനം പുറത്ത് വന്നത്. സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും.
വടകരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരെ കെ.കെ.രമ മത്സരിക്കുമെന്ന് സൂചനയുണ്ട്. അതേസമയം മണ്ഡലത്തിലെ സിറ്റിംഗ് എം.പിയായ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
2009ല്‍ ആര്.എം.പി വടകരയില്‍ 21,833 വോട്ടുകള്‍ നേടിയിരുന്നു. 2014ല്‍ 17,229 വോട്ടും നേടിയിരുന്നു. ഇതിന് പുറമെ 2016ല്‍ വടകരയില്‍ നിന്നും 20,504 വോട്ടുകള്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ.രമ നേടിയിരുന്നു.
Discussion about this post