ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതാപക്കാലം എന്നും ഓര്‍ക്കപ്പെടുന്ന കൂട്ടുകെട്ടാണ് സച്ചിന്-സെവാംഗ് സഖ്യം . ഇന്ത്യയുടെ ജേഴ്സിയണിഞ്ഞുക്കൊണ്ട് ഇരുവരും തകര്‍ത്ത് അടിച്ച സമയങ്ങളില്‍ ഇന്ത്യ വിജയത്തിന്റെ മധുരം നുണഞ്ഞിട്ടുണ്ട് . വെടിക്കെട്ട് പ്രകടനവുമായി ആ കൂട്ടുകെട്ട് അടിച്ചുനേടിയത് 4,387 റണ്‍സാണ് .
അതിനെ ഇന്ന് പഴങ്കഥയാക്കിയിരിക്കുകയാണ് നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടായ രോഹിറ്റ്-ധവാന് കൂട്ടുകെട്ട് . ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിലെ കൂട്ടുകെട്ടോടെ ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമായി മാറിയിരിക്കുകയാണ് രോഹിതും-ധവാനും .
എന്നാല്‍ ഇന്ത്യയ്ക്കായി ഏകദിനമത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത് സച്ചിന്-ഗാംഗുലി സഖ്യമാണ് . 8,227 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടി നേടിയിരിക്കുന്നത് . ആരാധകര്‍ കാത്തിരിക്കുകയാണ് അതിനെ ഇപ്പോഴത്തെ രണ്ടാമന്മാര്‍ക്ക് മറികടക്കാന്‍ സാധിക്കുമോയെന്നറിയാന്‍ .
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ കൂട്ടുകെട്ടുകള്‍
- 8,227 സച്ചിൻ-ഗാംഗുലി
- 4,389 രോഹിത്-ധവാൻ
- 4,387 ടെൻഡുൽക്കർ-സെവാഗ്
- 4,332 ദ്രാവിഡ്-ഗാംഗുലി
- 4,328 രോഹിത്-കോഹ്ലി
Discussion about this post