ബ്യൂണസ് അയേഴ്സ്: സെപ് ബ്ളാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്ക് അര്‍ജന്റീന ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ മത്സരിക്കുമെന്ന് വാര്‍ത്തകള്‍. ഉറുഗ്വായ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിക്ടര്‍ ഹ്യൂഗോ മൊറെല്സാണ് ഈ വിവരം പുറത്ത് വിട്ടത്.
അസുഖബാധിതനായ മറഡോണയുടെ പിതാവിന്റെ വിവരം അറിയാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം തന്നോട് പറയുകയും പുറത്തുവിടാന്‍ അനുവദിക്കുകയുമായിരുന്നെന്ന് മൊറെല്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Discussion about this post