കോപ്പ അമേരിക്ക 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ എട്ട് ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.ആദ്യ മത്സരത്തില്‍ ആതിഥേയരായ ചിലി നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെയുമായി ഏറ്റുമുട്ടും.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ തോറ്റാല്‍ പുറത്താകും എന്നതിനാല്‍ ടീമുകള്‍ തമ്മില്‍ കനത്ത പോരാട്ടമാകും കാഴ്ച വയ്ക്കുക.
മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ പങ്കെടുത്ത പോരാട്ടത്തിനൊടുവിലാണ് എട്ട് ടീമുകള്‍ അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. 26ന് ബൊളീവിയ പെറുവുമായും 27ന് അര്‍ജന്റീന കൊളംബിയയുമായും 28ന് ബ്രസീല്‍ പരാഗ്വെയുമായും ഏറ്റുമുട്ടും.
Discussion about this post