Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അരുവിക്കരയില്‍ പ്രചരണം കൊട്ടി തീര്‍ന്നു:ഇനി നിശബ്ദപ്രചരണത്തിന്റെ തിരയിളക്കം

by Brave India Desk
Jun 25, 2015, 05:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

kottikalasom

തിരുവനന്തപുരം: അരുവിക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ ശക്തി പ്രകടനത്തോടെ കൊട്ടികലാശിച്ചു. ആവേശം നിറച്ച ശബ്ദപ്രചരണത്തിലൂടെയായിരുന്നു അരുവിക്കര മണ്ഡലം കടന്ന് പോയത്. ആര്യനാട്, വിതുര, പൂവ്വച്ചല്‍, അരുവിക്കര, കുറ്റിച്ചല്‍ തുടങ്ങി നിരവധി സെന്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു കൊട്ടക്കലാശം അരങ്ങേറിയത്. കൊട്ടിക്കലാശത്തില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യമായിരുന്നു ഇത്തവണ ശ്രദ്ധിക്കപ്പെട്ടത്. ബിജെപി വിജയപ്രതീക്ഷയിലാണെന്ന നേതാക്കളുടെ അവകാളവാദം ശരിവെക്കുന്ന തരത്തിലായിരുന്നു അവരുടെ പ്രവര്‍ത്തകരുടെ ആവേശം. ബിജെപി സ്ഥാനാര്‍ത്തി ഒ രാജഗോപാലും, സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ചേര്‍ന്നുള്ള റാലിയായിരുന്നു ഇന്ന് ബിജെപിയുടെ ഹൈലൈറ്റ്. വലിയ ആള്‍ക്കൂട്ടമായിരുന്നു റാലികളില്‍ ഉണ്ടായിരുന്നത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ വിവിധ കൊട്ടിക്കലാശ സെന്ററുകളില്‍ സന്ദര്‍ശനം നടത്തി. വി.എസ് അച്യൂതാനന്ദനും, വിജയകുമാറും ചേര്‍ന്നുള്ള റാലിയായിരുന്നു ഇടത് മുന്നണിയുടെ കൊട്ടിക്കലാശ ദിനത്തിലെ പ്രധാന പ്രചരണം. രാവിലെ പ്രവര്‍ത്തകരെ നേരിട്ട് കാണാന്‍ സമയം ചെലവഴിച്ച വിജയകുമാര്‍ ഉച്ചയ്ക്ക് ശേഷം റാലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

കൊട്ടിക്കലാശത്തില്‍ യുഡിഎഫും ഏറെ ആവേശത്തിലായിരുന്നു. രാവിലെ ആദിവാസി മേഖലകളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട ശബരിനാഥ് കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിരന്നു. കനത്ത മഴയെ അവഗണിച്ചു കൊണ്ടായിരുന്നു വിവിധ മുന്നണികളും ബിജെപിയും പരസ്യപ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ പങ്കെടുത്തത്. കനത്ത പോലിസ് സന്നാഹവും സുരക്ഷയ്ക്കായി ഒരുക്കിയിരുന്നു.

പോളിംഗ് ബുത്തിലേക്ക് ജനങ്ങളെത്തി വോട്ട് രേഖപ്പെടുത്തും വരെ നിശബ്ദപ്രചരണത്തിന്റെ ഇടവേളയാണ്. കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരമാണ് അരുവിക്കരയില്‍ നടന്നത്. മണ്ഡലം നിലനിര്‍ത്താന്‍ യൂഡിഎഫും, പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും, ബിജെപിയും അവസാന ആയുധം വരെ പുറത്തെടുത്തതോടെ അരുവിക്കരയില്‍ മത്സരം പ്രവചനാതീതമായി മാറി കഴിഞ്ഞു ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശബരിനാഥും, ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും വിജയപ്രതീക്ഷ പുലര്‍ത്തുന്നു. അഴിമതിയും, വികസനവും മുഖ്യചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകളെയാണ് മൂന്ന് പ്രമുഖ സ്ഥാനാര്‍ത്ഥികളും പേടിക്കുന്നത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് ഇടത് മുന്നണി പറയുമ്പോള്‍, ജി കാര്‍ത്തികേയന്‍ മരിച്ചതിനെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന് അനുകൂലമായ വികാരം മണ്ഡലത്തിലുണ്ടെന്നാണ് യുഡിഎഫുകാരുടെ പ്രതീക്ഷ. ഇരു മുന്നണികള്‍ക്കും എതിരായ, കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ പഴുതടച്ചുള്ള പ്രചരണമാണ് മൂന്ന് പേരും പുറത്തെടുത്തത് എന്നതിനാല്‍ അരവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തല്‍.

 

Tags: BJPcpmudfldfkerala news paperaruvikaraby election
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies