വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജനും. ലൂസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായി ബോബി ജിന്‍ഡാലാ ണ് മത്സരരംഗത്തുള്ളത്,
അമേരിക്കന്‍ പ്രസിഡന്റുസ്ഥാനത്തേക്കുള്ള മത്സരരംഗത്തത്തെുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. ജെഫ് ബുഷ്, റിക്ക് പെറി തുടങ്ങിയ 12 പ്രമുഖരാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഇതിനകം മത്സരരംഗത്തുള്ളത്.
അതേസമയം, 44കാരനായ ബോബി ജിന്‍ഡാലിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ഇന്ത്യന്‍അമേരിക്കന്‍ എന്ന് അറിയപ്പെടാന്‍ താല്പര്യമില്ലെന്ന മട്ടില്‍ സമീപകാലത്ത് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇതിന് കാരണം.
അതിനിടെ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലാരി ക്ളിന്റണ് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയേറി. പ്രസിഡന്റുസ്ഥാനത്തേക്ക് വിജയിക്കുകയാണെങ്കില്‍ അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാകും അവര്‍. ഹിലരിയുടെ പിന്തുണ വന്‍തോതില്‍ വര്‍ധിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍/എന്‍.ബി.സി സര്‍വേ അഭിപ്രായപ്പെട്ടു.
Discussion about this post