സാന്റിയാഗോ: കോപയിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായിക്ക് തോല്‍വി. ആതിഥേയരായ ചിലിയോടാണ് ഉറുഗ്വ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ വിജയം. കളി തീരാനിരിക്കെ 81ാം മിനിറ്റില്‍ മൗറീഷ്യോ ഇസ്ല് ചിലിക്കായി ഗോള്‍ നേടി്.
രണ്ടാം പകുതിയുടെ അവസാനത്തില്‍ രണ്ട് താരങ്ങള്‍ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത് ഉറുഗ്വായ്ക്ക് തിരിച്ചടിയായി. 69ാം മിനുറ്റില്‍ സൂപ്പര്‍ താരം എഡിന്‍സന്‍ കവാനിയാണ് രണ്ട് മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പും കണ്ട് ആദ്യം പുറത്തായത്. 88ാം മിനിറ്റില്‍ ജോര്‍ജെ ഫുസിലെക്കും റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തതോടെ ഒമ്പത് പേരുമായി കളിക്കേണ്ടി വന്ന ഉറുഗ്വായുടെ പ്രതിരോധവും മുന്നേറ്റവും പാളി.
Discussion about this post