നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആദായ നികുതി വകുപ്പ് നോട്ടീസയച്ചേക്കും. അസ്സോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ കൈമാറിയതിലൂടെ നേടിയ 1,300 കോടി രൂപയുടെ നികുതിയും പിഴയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
യങ് ഇന്ത്യലിമിറ്റഡിനായി ഓഹരികള്‍ കൈമാറ്റം ചെയ്തതതിലൂടെ അസ്സോസിയേറ്റഡ് ജേര്‍ണലിന്റെ സ്വത്തുക്കള്‍ അപഹരിച്ചുവെന്നാണ് കേസ്. ആദായ നികുതി വകുപ്പിന്റെ രേഖകളനുസരിച്ച് യങ് ഇന്ത്യയുടെ 83.3 ശതമാനം ഓഹകരികളും സോണിയയുടേയും രാഹിലിന്റേയും കൈകളിലാണ്. 15.5 ശതമാനം കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോഹ്റയുടേയും ശേഷിക്കുന്ന 1.2 ശതമാനം ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റേയും ഓഹരികളാണ്.
അസ്സോസിയേറ്റഡ് ജേര്ണലിനു 2,000 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്തതയിലായിരുന്നു എന്നും പരാതിില്‍ സുബ്രഹ്മണ്യന് സ്വാമി പറയുന്നു.എന്നാല്‍ യങ് ഇന്ത്യയ്ക്കായി അസ്സോസിയേറ്റഡ് ജേര്‍ണലിന്റെ 99.1 ശതമാനം ഓഹരികള്‍ നേടിയതിലൂടെ ഈ സ്വത്തിന്റെ അവകാശികളായി സോണിയയും രാഹുലും മാറി എന്നുമാണ് പരാതി.
Discussion about this post