ഇന്ത്യയുടെ ഗവേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തള്ളി പാക്കിസ്ഥാന് രാഷ്ട്രീയ പാര്‍ട്ടിയായ മുത്തഹിദ ഖ്വാമി മൂവ്മെന്റ്. പാര്‍ട്ടിയുടെ ലണ്ടനിലെ നേതാക്കളാണ് ആരോപണങ്ങള്‍ തള്ളിയത്.ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാക് സൈന്യമാണ് ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും എം ക്യൂ എമ്മിന്റെ ലണ്ടന്‍ സെക്രട്ടറിയേറ്റ് നേതാവ് മുഹമ്മദ് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തരെ ദ്രോഹിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിനെ ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേയ്ക്കു കുടിയേറിയ മൊഹാജിര്സ് എന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് മുത്തഹിദ ഖ്വാമി മൂവ്മെന്റ്.
എം ക്യൂ എം നേതാക്കള്‍ക്ക് ഇന്ത്യയില്‍ നിന്നും ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് പാക്കിസ്ഥാനില്‍ നിന്നും വിവരം ലഭിച്ചതിന്റെ യുകെയിലെ അന്വേഷണ സംഘം അന്വേഷണം നടത്തി എന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധമാണ് എം ക്യൂ എമ്മിനെതിരെ ഉയര്‍ത്തിയത്. എം ക്യൂ എമ്മിന്റെ ആക്രമണം ഭയന്ന് ബിബിസിയുടെ കറാച്ചിയിലെ ഓഫീസ് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. എം ക്യൂ എമ്മിന്റെ ലണ്ടന്‍ നേതാവ് അല്‍താഫ് ഹുസൈന്റെ് വീട്ടില്‍ നിന്നും പാര്‍ട്ടി ഓഫീസില്‍ നിന്നുമായി 5,00,000 ലക്ഷം പൗണ്ട് പോലീസ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് ആരോപണം.
നേരത്തെ കറാച്ചിയിലെ എം ക്യൂ എം നേതാക്കളായ താബിര്‍ റഹ്മാനും മുഹമ്മദ് ജുനൈദും ഇന്ത്യന്‍ ഗവേഷണ വിഭാഗത്തില്‍ നിന്നും ഫണ്ടുകള്‍ സ്വീകരിക്കുകയും സൈനിക പരിശീലനം നേടുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് മാലില്‍ റാവു അന്‍വര്‍ ആരോപിച്ചിരുന്നു. പാക്കിസ്താനില്‍ തീവ്രവാദം വളര്‍ത്താന്‍ ഇന്ത്യ ഇടരപെടലുകള്ഡ നടത്തുന്നു എന്ന് പാക് സൈന്യം ആരോപണം ഉയര്ത്തിയതിനിടെയായിരുന്ന്ു പോലീസ് സൂപ്രണ്ടിന്റെ പരാമര്‍ശം.
Discussion about this post