റിലീസ് ചെയ്ത് എട്ടുദിവസങ്ങള്‍ക്കുള്ളില്‍ നൂറുകോടി ക്ലബില്‍ ഇടം നേടി ബോക്സ്ഓഫീസില്‍ ചരിത്രം രചിച്ച് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍. സിനിമയുടെ ആഗോള കലക്ഷന്‍ തുകയാണ് നൂറ് കോടി പിന്നിട്ടിത്.
സിനിമയുടെ നിര്‍മാതാക്കളായ ആശീര്‍വാദ് പ്രൊഡക്ഷന്‍സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
ആശീര്‍വാദിന്റെ കുറിപ്പ്
പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ‘ലൂസിഫര്‍’ എന്ന സിനിമ നൂറു കോടി ഗ്രോസ് കലക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കലക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ‘ലൂസിഫ’റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്, നിങ്ങളുടെ സ്വന്തം ടീം എല്‍.
https://www.instagram.com/p/Bv_nBwdArl7/?utm_source=ig_web_copy_link
നൂറുകോടി ക്ലബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലൂസിഫര്‍. വൈശാഖ് സംവിധാനം െചയ്ത പുലിമുരുകന്, നിവിന്‍ പോളിറോഷന് ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി. നൂറ് കോടി കടന്ന മൂന്ന് സിനിമകളിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. രണ്ട് സിനിമകളില്‍ മോഹന്‍ലാല്‍ നായകനും ഒന്നില്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. കായംകുളം കൊ്ച്ചുണ്ണിയിലെ അതിഥി വേഷം പക്ഷേ ചിത്രത്തിന്റെ കളക്ഷനില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തും
Discussion about this post