ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലം കനത്ത സുരക്ഷാ വലയത്തില്‍. മൂന്നു കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനേയും മണ്ഡലത്തിലുടനീളം വിന്യസിപ്പിച്ചിട്ടുണ്ട്. എട്ടു പഞ്ചായത്തുകളും കര്‍ശന സുരക്ഷാവലയത്തിലാണ്. 25 ബൂത്തില്‍ പ്രശ്ന സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. 110 ബൂത്തുകള്‍ വെബ് ക്രാമറ നിരീഭണത്തിലാണ്.
സേനാ വിന്യാസത്തിനു മുന്നോടിയായി ബിഎസ്എഫ് ജവാന്മാര് കഴിഞ്ഞ ദിവസം മണ്ഡലത്തിലുടനീളം റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. സംസ്ഥാന പൊലീസ് സേനയില്‍ നിന്നും 2300 പൊലീസുകാരെയാണ് ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. അരുവിക്കര നിയോജകമണ്ഡലത്തിലും നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ സമീപ പ്രദേശങ്ങളിലും വോട്ടെടുപ്പു കഴിയും വരെ മദ്യനിരോധനം ഏര്‍പ്പെടുത്തിരിക്കുകയാണ്
Discussion about this post