പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് അറിയിക്കാന്‍ ഹര്‍ജിക്കാരായ കോണ്‍ഗ്രസ് പ്രവര്ത്തകന് ഒരു ദിവസത്തെ സമയം സുപ്രീംകോടതി നല്‍കിയിരുന്നു.
സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന് ചിത്രത്തെക്കുറിച്ച് പറയുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം അഭ്രപാളിയിലെത്തും. വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്. ചായ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Discussion about this post