വടക്കന്‍ ഇറാഖില്‍ ഐസിസ് ആക്രമണത്തിന് ഇരയായവരെ ഹോളിവുഡ് നടിയും യുഎന്‍ പ്രതിനിധിയുമായ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു. വടക്കന്‍ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയാണ് ആഞ്ചലീന സന്ദര്‍ശനം നടത്തിയത്. അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ളവര്‍ നേരിട്ട പീഡനങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണെന്ന് സന്ദര്‍ശനത്തിന് ശേഷം ആഞ്ചലീന പറഞ്ഞു.
ഐസിസ് തട്ടിക്കൊണ്ടുപോയ നിരവധി കുട്ടികളുടെ അമ്മമാരെ കണ്ടു. ഒരമ്മയെന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന മനോവേദന തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിലും വലിയ ദുരന്തം ഉണ്ടാകില്ല. ഭീകരവാദത്തിന്റെ ക്രൂരതയ്ക്ക് നിരപരാധികളാണ് വില നല്‍കേണ്ടി വരുന്നതെന്നും ആഞ്ചലീന പറഞ്ഞു. കഴിിഞ്ഞ ദിവസം ഐസിസ് ഭീകരര്‍ കൊലപ്പെടുത്തിയ ജപ്പാന്‍ പൗരന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു.
Discussion about this post