ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കു മേലും സമ്മര്‍ദ്ദമുണ്ടായിരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി എന്ന ഫേസ്ബുക് പോസറ്റ്് ശരിവയ്ക്കുന്നു. എന്നാല്‍ താന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയിട്ടില്ല എന്നും ചെന്നിത്തല നിയമസഭയെ അറിയിച്ചു. ചെന്നിത്തലയുടെ പ്രതികരണത്തെത്തുടര്ന്ന പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി.
കേസുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട സമര്‍പ്പിച്ചിട്ടില്ല എന്ന സ്പീക്കറുടെ പരാമര്‍ശവും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. റിപ്പോര്‍ട്ടിലെ വസ്തുതകള്‍ സ്പീക്കര്‍ എങ്ങനെ മനസ്സിലാക്കിയെന്ന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കേസില്‍ സ്പീക്കറല്ല സര്‍ക്കാരാണ് മറുപടി പറയേണ്ടത് എന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. നിയമോപദേശം വിലകൊടുത്ത് വാങ്ങിയതാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ എസ് ശര്‍മ്മ ആരോപിച്ചു.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജൂണ്‍ എട്ടിനു പിരിഞ്ഞ നിയമസഭാ സമ്മേളനമാണ് പുനരാരംഭച്ചിരിക്കുന്നത്. ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് കെഎം മാണിക്കെതിരെ നിയമസഭയില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ തീരമാനം.കേസിലെ കുറ്റപത്രം അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ച് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു.
ജൂലൈ 30 വരെയാണ് സഭാ സമ്മേളനം നടക്കുന്നത്.
Discussion about this post