ഒരേ ലിംഗത്തില്‍പെട്ടവര്‍ വിവാഹം ചെയ്തോട്ടെയെന്ന യു.എസ് സുപ്രീംകോടതി വിധിയോട് അനുഭാവം പ്രകടിപ്പിച്ചാണ് ഫേസ്ബുക്കില്‍ മഴവില്‍ പ്രൊഫൈല്‍ ആഷോഷയായത്. രണ്ടുദിവസം കൊണ്ട് പത്തുലക്ഷം പേരാണ് സ്വന്തം പ്രൊഫൈല്‍ മഴവില്‍ നിറത്തിലവതരിപ്പിച്ച് വിധിക്ക് പിന്തുണ നല്‍കിയത്.
ജൂണ്‍ 27 ന് അര്‍ദ്ധരാത്രിയിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്വന്തം പ്രൊഫൈല്‍ ചിത്രത്തിന് മഴവില്‍ നിറം നല്കി ഈ പരിപാടിക്ക് തുടക്കമിട്ടത്. പിന്നീട് യു.എസും കടന്ന് ലോകമാകെ ഇത് പ്രചരിച്ചു. ഓരോരുത്തര്‍ക്കും പ്രൊഫൈല്‍ ചിത്രം മഴവില്‍ വര്ണമാക്കാന് ഫില്‍ട്ടറും ( The ‘Celebrate Pride’ tool ) ഫേസ്്ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് പ്രചരണം ലോകമറിഞ്ഞു വരുന്നതിനിടയില്‍ സുക്കര്‍ബര്‍ഗ് പ്രോഫൈല്‍ പികച്ചര്‍ മാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ആഘോഷം കഴിഞ്ഞോ എന്നാണ് പലരുടെയും ചോദ്യം.
മഴവില്‍ പ്രൊഫൈലിനെതിരെ ലോകമെമ്പാടും വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
Discussion about this post