കണ്ണൂര്‍ മണ്ഡലത്തിലെ 118 ആം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെ യു.ഡി.എഫ് , എന്‍.ഡി.എ പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ല എന്ന് ആക്ഷേപം. പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്കാന് തയ്യാറാകാതെ ഇരുന്നതിനാലാണ് കള്ളവോട്ട് ചെയ്ത ആളെ പോലീസ് വെറുതെ വിടാന്‍ കാരണം എന്ന് യു.ഡി.എഫ് പോളിംഗ് എജന്റ്റ് ഇന്ദിര പറഞ്ഞു.
അമേരിക്കയിലുള്ള മിഥുന് ഗൗതമെന്ന വിദ്ധ്യാര്ഥിയുടെ വോട്ട് തയ്യാത്തെരു സ്വദേശി റംസീല്‍ ചെയ്തു എന്നാണു ആക്ഷേപം. വോട്ട് ചെയ്യുന്നത് തടയാന്‍ യു.ഡി.എഫ് പോളിംഗ് ഏജന്റുമാര്‍ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റംസീലിന് വോട്ട് ചെയ്യാന്‍ സൗകര്യം ചെയ്യുകയായിരുന്നു.
വോട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങിയ റംസീലിനെ യു.ഡി.എഫ് , എന്‍.ഡി.എ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടികൂടിയ സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ എത്തി മോചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ ടി.സി അജിലേഷിന് യു.ഡി.എഫ് പോളിംഗ് എജന്റ്റ് രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനാല്‍ പോലീസ് ഇയാളെ വെറുതെ വിടുകയുമായിരുന്നു.
Discussion about this post