കോപ്പ അമേരിക്ക ഫുട്ബോളില്‍ പെറുവിനെ തോല്‍പ്പിച്ച് ചിലി ഫൈനലില്‍ പ്രവേശിച്ചു. സ്റ്റാര്‍ സ്ട്രൈക്കര്‍ വര്‍ഗാസിന്റെ ഇരട്ട ഗോളുകളാണ് ചിലിയെ കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ എത്തിച്ചത്. ഇരട്ട ഗോള്‍ നേട്ടത്തോടെ ടൂര്‍ണമെന്റില്‍ വര്‍ഗാസിന്റെ ഗോള്‍ നേട്ടം നാലായി ഉയര്‍ന്നു.
അര്‍ജന്റീനയും പരാഗ്വെയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ ചിലിയുടെ എതിരാളികള്‍. 1987ന് ശേഷം ആദ്യമായി ഫൈനലില്‍ എത്തുന്ന ചിലിക്ക് കോപ്പയില്‍ അവരുടെ കന്നിക്കിരീടം ഉയര്‍ത്താനുളള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.
Discussion about this post