കോട്ടയം ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ.
തലയോലപ്പറമ്പ് സ്വദേശി ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഡിജിപിയുടെ ഓഫീസില്‍ അജ്ഞാത സന്ദേശം എത്തിയത്. ഇന്റര്‍നെറ്റിലൂടെയാണ് ഫോണ്‍ ചെയ്തത്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനും ശ്രമമുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്നതിന് സമാനമായ രീതിയില്‍ കേരളത്തിലും സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post