ആലപ്പുഴ: അരുവിക്കരയില്‍ സാങ്കേതികമായി ജയിച്ചത് യുഡിഎഫ് ആണെങ്കിലും നേട്ടം കൊയ്തത് ബിജെപിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയതാണ് ബിജെപി അരുവിക്കരയില്‍ ഇത്രയും വോട്ട് പിടിക്കാന്‍ കാരണമായത്. ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.
അരുവിക്കരയിലെ പുതിയ വോട്ടര്‍മാര്‍ ബിജെപിയ്ക്കനുകൂലമായി ചിന്തിച്ചുവെന്ന് വേണം കരുതാനെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരണമായി പറഞ്ഞു.
Discussion about this post