ദിലീപിനെ പിന്തുണച്ചും സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കലക്ടീവിനെ വിമര്‍ശിച്ചും ശ്രീനിവാസന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയണ് നടന് ഹരീഷ് പേരടി.
സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ഡബ്ല്യു.സി.സിയുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലായില്ല എന്ന് ശ്രീനിവാസന് ചോദിക്കുമ്പോള്‍ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണെന്ന് ഹരീഷ് പേരടി പറയുന്നു.
പേരില്‍ 240ത് കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങളെന്നും ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ഞാൻ കണ്ട മലയാള സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളിൽ രണ്ടെണ്ണം ” വടക്ക്നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ് …എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പർഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികൾ എന്നെ ഉൾകാഴചയില്ലാത്ത മദ്ധ്യവർഗ്ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം… കാരണം ഞങ്ങൾ കൃത്യമായി ടാക്സും അടക്കാറുണ്ട്… എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ച്ചെയാറുണ്ട്… സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിക്കാത്ത WCC യുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോൾ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്… പിന്നെ സ്വന്തം പേരിൽ 240ത് കേസുള്ള ആളുകൾ നമ്മുടെ ജനപ്രതിനിധികളാകാൻ മൽസരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാൾക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങൾ …. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത് … അരി തന്നെയാണ് തിന്നുന്നത് …
https://www.facebook.com/photo.php?fbid=481622315711456&set=a.116429352230756&type=3
Discussion about this post