കെജ്രിവാള് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു മാസം പിന്നിടുമ്പോഴും ഡല്‍ഹിയുടെ അവസ്ഥ പഴയപടി തന്നെ.സൗജന്യമായി കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പ് വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങി. ഈ വേലല്‍ക്കാലത്ത് കനത്ത കുടിവെള്ള ക്ഷാമമാണ് നേരിട്ടതെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തന്നെ പറയുന്നു.
ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഏഴുപതംഗ സഭയിലെ 67 സീറ്റുകളും നേടി കെജ്രിവാള് സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലേറിയത്. എന്നാല്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ ഡല്‍ഹി ജനതയ്ക്കു വേണ്ടി ചെയ്യാന്‍ ഇന്നു വരെ സര്‍ക്കാരിനു സാധിച്ചിട്ടില്ല എന്ന് ജനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയ കാര്യങ്ങള്‍ക്കായി സമയം പാഴാക്കുന്നു എന്നതാണ് ജനങ്ങളുടെ പരാതി. ഇതിനാല്‍ ഡല്‍ഹി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല.
ശുചീകരണ തൊഴിലാളികളുടെ സമരം മൂലം കുറച്ചൊന്നുമല്ല ഡല്‍ഹി ജനത ബുദ്ധിമുട്ടിയത്. നഗരങ്ങളില്‍ നീക്കം ചെയ്യാത്ത മാലിന്യങ്ങള്‍ കൂമ്പാരമായിട്ടും പരിഹാരം കാണാന്‍ സര്‍ക്കാരിനു സാധിച്ചില്ല. ഇതിനു പുറമേ എഎപി മന്ത്രിമാര്‍ക്കെതിരായി ഉയര്‍ന്നു വന്ന ആരോപണങ്ങളും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
Discussion about this post