കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സിപിഐയുടെ അജണ്ടയില്‍ ഇല്ലെന്ന് പാര്‍ട്ടി നേതാവ് കാനം രാജേന്ദ്രന്.സിപിഐയെ യുഡിഎഫിലേയ്ക്കു ക്ഷണിച്ചുകൊണ്ട് വീക്ഷണം മുഖപത്രത്തില്‍ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണത്തിലെ മുഖപ്രസംഗവും ചെന്നിത്തലയുടെ പ്രസ്താവനയും ഗൗരവമായി എടുക്കുന്നില്ല. കോണ്‍ഗ്രസിന്റെ സഹാനുഭൂതിക്കു നന്ദിയുണ്ട്. സിപിഐ മെലിഞ്ഞെന്നു പറയുന്ന കോണ്‍ഗ്രസ് സ്വയം കണ്ണാടിയില്‍ നോക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.
Discussion about this post