ഇന്ന് മുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും . ടിക്കറ്റ് നിരക്കിനൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം. 2017 ജൂലൈ മുതല്‍ നിലവില്‍ വന്ന ചരക്ക് സേവന നികുതി തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദനികുതി പിരിക്കാന്‍ അവകാശം നല്കുന്ന കേരള ലോക്കല്‍ അതോറിറ്റീസ് എന്റര്‍ടെയ്മെന്റ് ടാക്സ് ആക്ട് സെക്ഷന്‍ 3 റദ്ദു ചെയ്തിരുന്നില്ല.
സിനിമ ടിക്കറ്റിന് മേല്‍ ചുമത്തിയിരുന്ന ജിഎസ്ടി 28 നിന്നും 18 ശതമാനമാക്കി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും പത്ത് ശതമാനം വിനോദനികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത് , നഗരസഭാ , തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി.
Discussion about this post