പുതിയ റഡാർ സംവിധാനം വികസിപ്പിച്ചെടുത്ത്ചൈന. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ പുതിയ റഡാർ സംവിധാനത്തിനു കഴിയുമെന്നാണ് അറിയുന്നത്.
നൂറു കിലോമീറ്റര്‍ പരിധിയില്‍ രഹസ്യവിമാനങ്ങള്‍, ഡ്രോണുകൾ, മിസൈലുകൾ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്താനും വേര്‍തിരിച്ചറിയാനും ഇതിനു സാധിക്കും.. സമുദ്രത്തിലൂടെയുള്ള വെല്ലുവിളികളെ നേരിടാൻ ഈ റഡാറിനു സാധിക്കുമെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
സിംഗിൾ ഫൊട്ടോൺ ഡിറ്റെക്ഷൻ ടെക്നോളജിയാണ് ഇതില്‍ ഉപയോഗിച്ചാണ് റഡാറിന്റെ പ്രവര്‍ത്തനം. സാധാരണ റഡാറുകളെക്കാള്‍ മികച്ച ശേഷിയുള്ള പുതിയ റഡാര്‍ ക്വാണ്ടം ഫൊട്ടോൺസ് ഉപയോഗിച്ചാണ് വസ്തുക്കളെ കണ്ടുപിടിക്കുന്നത്. സാധാരണ റഡാറുകള്‍ക്ക് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതും രഹസ്യ സാങ്കേതികത ഉപയോഗിക്കുന്നതുമായ വിമാനങ്ങളെ കണ്ടുപിടിക്കുന്നതിനു ഉപയോഗിക്കാം. അമേരിക്കയുടെ സ്റ്റെൽത്ത് ജെറ്റുകള്‍ (എഫ്–35) വരെ കണ്ടെത്താൻ ഈ റഡാറിനു സാധിക്കും.
ഈ റഡാർ വന്നാൽ അതിർത്തി രാജ്യമായ ഇന്ത്യയ്ക്ക് ഭീഷണി ആണന്നാണ് കണ്ടെത്തല്‍.
Discussion about this post