ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന് യുദ്ധവിമാനങ്ങളെ തുരത്തിയോടിയ്ക്കുന്നതിനിടയില് വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ വ്യോമസേന വിംഗ് കമാണ്ടര്‍ അഭിനന്ദന് വര്‍ധമാനെ പരിഹസിച്ച പാക്കിസ്ഥാന് പരസ്യത്തിന് മറുപടി നല്കി ഇന്ത്യന്‍ സോഷ്യല്‍ മീഡിയ .
ഇന്ത്യ പാക്കിസ്ഥാന് മത്സരത്തിന് മുന്നോടിയായിട്ടാണ് പാക്കിസ്ഥാനിലെ ഒരു ടെലിവിഷന്‍ ചാനല്‍ അഭിനന്ദന് വര്‍ധമാന്റെ പാക്കിസ്ഥാന് സൈന്യം പുറത്ത് വിട്ട വീഡിയോ ദൃശ്യം അനുകരിച്ച് പരസ്യം ഇറക്കിയത്. അഭിനന്ദന് വര്‍ധമാനെ അപമാനിക്കുന്ന തരത്തില്ലുള്ള പരസ്യം ഇന്ത്യയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
ഇപ്പോള്‍ ഇതിനൊരു മറുപടിയെന്ന നിലയ്ക്കാണ് മറ്റൊരു വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയെ പരിഹസിക്കുന്ന പാക്കിസ്ഥാന് ആരാധകന് ഒടുവില്‍ അഭിനന്ദന് വര്‍ധമാന്റെ സ്റ്റൈല്‍ നല്കി ഒരു പ്രതികാരം നല്‍കുന്നതാണ് വീഡിയോ പ്രമേയം. വീഡിയോ ദൃശ്യം വ്യാപകമായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Awesome reply by India……#INDvsPAK https://t.co/TybSKAVJg9
— Harsh Goenka (@hvgoenka) June 14, 2019
Discussion about this post