അഞ്ച് വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് തിരശ്ശീലയിട്ട് ദംഗല്‍ നായികയും ദേശീയ പുരസ്കാര ജേതാവുമായ സൈറാ വസീം. . അഭിനയരംഗത്തേക്ക് കടന്നതോടെ താന്‍ വിശ്വാസത്തില്‍ നിന്ന് അകന്നുവെന്നും അതിനാല്‍ അഭിനയം നിര്‍ത്തുന്നുവെന്നും സൈറ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അഞ്ച് വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ എന്നേക്കുമായി മാറ്റി മറിച്ചു എന്നു പറഞ്ഞുകൊണ്ടാണ് സൈറ തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. എന്നാല്‍ താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ദിനത്തില്‍, ഇപ്പോളുള്ള തന്റെ ഈ വ്യക്തിത്വം തനിക്ക് ഒട്ടും സന്തോഷം നല്‍കുന്നില്ലെന്ന് സൈറ പറഞ്ഞു.
https://www.facebook.com/WZairaaa/posts/378614566192829?__xts__%5B0%5D=68.ARA-XKG7LM5QzXRpRFvKY5fwVE8l4kFLssc_cyNYVDotRI6oGUE1lJPmFXYrT_fdETzsiLBVkixQyDorSv5Zis-WIob9DRFZBpb-4-vTDnefPCy6to4t-lZPB1ohUzBMwVd1ZTDim93m4zIvNljxAmri1R5nc_GpfN7MIjcvK6rtNM1RNoYRO2Gznag-haIRnS6HoiTjjNwe-QQ90Y6_pz0Tm_si57c1VK9uhF0_8QAOPuJ7e6TJR6k6ILwVvBYYlOzC-kMEwg9-O9ueRVrRtaO3kvUBaPeStSmaQCvx3FyrxYV74aP3SBXkXRR9uv7bXFAdsIJr7yxpswFvk7Q&__tn__=-R
2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന് ചിത്രം ദംഗലിലൂടെയാണ് കാശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ അഭിനയം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. ‘ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Discussion about this post