പ്രശസ്ത സാഹിത്യകാരന് ഒ.വി വിജയന്റെ പ്രതിമ പാലക്കാടു നഗരത്തില്‍ നിന്നും നീക്കം ചെയ്തതിന് പിന്നില്‍ ഇടത്പക്ഷ ഗൂഢാലോചനയെന്ന് പ്രതിമ നിര്‍മ്മാണ സമിതി. പ്രതിമ നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ ഒ.വി.വിജയന് സ്മാരക സമിതിക്ക് വിഷയം അറിയുമായിരുന്നു. സ്മാരക സമിതിയും, പാലക്കാട് മുന്നോട്ട് എന്ന സംഘടനയും ഇതു സംബന്ധിച്ച് കത്തുകള്‍ വരെ കൈമാറി ആസൂത്രിതമായാണ് പ്രതിമ മാറ്റിയതെന്ന് പ്രതിമ നിര്‍മ്മാണ സമിതി കണ്‍വീനര്‍ ബോബന് മാട്ടുമന്ത ആരോപിച്ചു.
ഒ.വി വിജയനെ തസ് റാക്കിലെ സ്മാരക സമിതിയില്‍ മാത്രമായി ഒതുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്, പ്രശസ്ത സാഹിത്യകാരനെ സംരക്ഷിക്കേണ്ടവര്‍ തന്നെ പ്രതിമ നീക്കം ചെയ്യുന്നത് നോക്കി നിന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
ഒ.വി വിജയന് പ്രതിമ തസ്റാക്കില്‍ കൊണ്ട് വന്നപ്പോള്‍ സ്വീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നാണ് ഒ.വി വിജയന് സ്മാരക സംരക്ഷണ സമിതി പ്രതിമാ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നത്.
Discussion about this post