റംസാന് വ്രതത്തോടനുബന്ധിച്ചു മൊസൂളില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത 45 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിഷബാധയേറ്റു മരിച്ചതായി ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഭക്ഷ്യ വിഷബാധയാണോ മനപ്പൂര്‍വ്വമായി ആഹാരത്തില്‍ വിഷം കലര്‍ത്തിയതാണോ മരണകാരണമെന്ന് വ്യക്തത വന്നിട്ടില്ലെന്ന് ഖൂര്ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് അറിയിച്ചു.
145 പേരാണ് വിരുന്നില്‍ പങ്കെടുത്തത്. ഇതില്‍ 45 പേരാണ് മരണമടഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഖിലാഫത്ത് പ്രഖ്യാപിച്ച ഏറ്റെവും വലിയ നഗരമാണ് ഇറാഖിലെ മൊസൂള്‍. ആദ്യമായാണ് ഇത്തരമൊരു സംഭവം ഇരാഖില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
അതേസമയം ഐഎസ് ഭീകരര്‍ സിറിയയില്‍ പിടിച്ചെടുത്ത 10 ഗ്രാമങ്ങള്‍ ഖൂര്ഗിഷ് സേന യുഎസ് സഹായത്തോടെ തിരികെ പിടിച്ചടക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post