റഷ്യയെ പിന്തുണച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.ഏകപക്ഷീയമായ ഉപരോധങ്ങള്‍ അടിച്ചേല്പിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാണെന്ന് മോദി പറഞ്ഞു. യുക്രെയ്ന് സംഘര്‍ഷത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടാണ് മോദിയുടെ പരാമര്‍ശം. ബിക്ര്സ് കൂട്ടായ്മയുടെ ഉച്ചകോടിയുടെ ഭാഗമായ ബ്രിക്സ് ബിസിനസ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ആഗോള സമ്പദ്വ്യവസ്ഥ അത്ര ശക്തമല്ലാതിരിക്കുകയും യൂറോപ് പോലുള്ള വികസിത നാടുകളില്‍പോലും പ്രതിസന്ധി ഉടലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബ്രിക്സ് അംഗരാജ്യങ്ങള്‍ക്കിടയില്‍ കുടുതല്‍ ശക്തവും ആഴത്തിലുമുള്ള സഹകരണം ആവശ്യമാണെന്ന് മോദി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫിക്ക എന്നിവയടങ്ങിയങ്ങിയതാണ് ബ്രിസ്ക് ഉച്ചകോടി
Discussion about this post