ലണ്ടൻ: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനുള്ള പതിനാലംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമിൽ പേസ് ബൗളർ ജോഫ്ര ആർച്ചറെ ഉൾപ്പെടുത്തി. അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ വിശ്രമത്തിലായിരുന്ന ബെൻ സ്റ്റോക്സിനെയും ജോസ് ബട്ട്ലറെയും തിരിച്ചു വിളിച്ചു. ഉപനായകനായാണ് സ്റ്റോക്സിനെ തിരിച്ചു വിളിച്ചിരിക്കുന്നത്.
ടീം: ജോ റൂട്ട്, മോയിൻ അലി, ജിമ്മി ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട്ലർ, സാം കറൻ, ജോ ഡെൻലി, ജാസൺ റോയ്, ബെൻ സ്റ്റോക്സ്, ഓളി സ്റ്റോൺ, ക്രിസ് വോക്സ്
ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെ ബിർമിംഗ്ഹാമിലാണ് മത്സരം.
Discussion about this post