ജെയിംസ് കാമറൂണിൻ്റെ ബ്രഹ്മാണ്ഡ ചിത്രം അവതാറിൽ തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നുവെന്ന് ബോളിവുഡ് നടൻ ഗോവിന്ദ. എന്നാല്‍ 410 ദിവസം ദേഹത്ത് ചായം പൂശി നില്‍ക്കണം എന്നുള്ളതുകൊണ്ട് താന്‍ ആ പ്രോജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ചിത്രത്തിന് അവതാര്‍ എന്ന പേര് നിര്‍ദേശിച്ചത് താനാണെന്നും അത് ജെയിംസ് കാമറൂണിന് ഇഷ്ടപ്പെടുകയും ചെയ്തുവെന്നും ഗോവിന്ദ അവകാശപ്പെട്ടു. സിനിമ ഷൂട്ടിംഗ് പൂർത്തിയാവാൻ ഏഴു വർഷമെങ്കിലും എടുക്കുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും 8, 9 വർഷങ്ങൾക്കു ശേഷമാണ് ചിത്രം റിലീസായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ സൂപ്പര്‍ ഹിറ്റാകും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ അത് ചിത്രീകരിക്കാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നായിരുന്നു എന്റെ വിലയിരുത്തല്‍. നടക്കാന്‍ വലിയ ബുദ്ധുമുട്ടുള്ള കാര്യമാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഇത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഗോവിന്ദ പറഞ്ഞു.
Discussion about this post