പട്ന : നാളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പങ്കെടുക്കില്ല.എന്നാല്‍ ഇരു പാര്‍ട്ടികളുടെയും അകലുന്നതിന്റെ സൂചനയാണ് ലാലുവിന്റെ തീരുമാനമെന്ന് ലായതാണ് അഭ്യൂഹത്തെ ആര്‍ജെഡി ശക്തമായി എതിര്‍ത്തു.
ബീഹാറിലെ വിശാല മതേതര സംഖ്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിതീഷ്കുമാറിനോടുള്ള യോജിപ്പും ലാലുവില്‍ ഉണ്ടാക്കിയ അതൃപ്തിയാണ് വിരുന്നില്‍ പങ്കെടുക്കാത്തതിന്റെ കാരണമെന്നും സൂചനകളുണ്ട്.
നാളെ പട്നയില്‍ ആര്‍ജെഡിയുടെ ഇഫ്താര്‍ വിരുന്നും ജാതി തിരിച്ചുള്ള കണക്കെടുപ്പു വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുമുള്ള ആര്‍ജെഡി മാര്‍ച്ചും നാളെ നടക്കുന്നതിനാലാണ് ലാലു വിരുന്നില്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ലാലുവിന്റെ പിന്നില്‍ അടിയുറച്ചു നില്ക്കുന്ന മുസ്ലിം വോട്ടുബാങ്കിനെ അടര്ത്തിമാറ്റാനാണു കോണ്‍ഗ്രസ് പിന്തുണയോടെ നിതീഷ് കരുക്കള്‍ നീക്കിയതെന്ന് ആര്‍ജെഡി സംശയിക്കുന്നു.
എന്നാല്‍ ലാലുവിന്റെ ഈ നിലപാടില്‍ കോണ്‍ഗ്രസിനും ജെഡിയുവിനും ആശങ്ക ഉള്ളതായാണ് അറിയാന്‍ കഴിയുന്നത്.
Discussion about this post