പോലീസ് കസ്റഡിയിലിരിക്കേ യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നും ഒരാളെ കസ്റ്റഡിയിലെടുക്കുന്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നും ചെന്നിത്തല പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. എന്നാല്‍ സര്‍ക്കാരിന് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ല എന്ന് ചെന്നിത്തല പ്രതികരിച്ചു.
സംഭവത്തില്‍ പോലീസിനു ഗുരുതര വീഴ്ചപറ്റിയെന്ന് കളക്ടര്‍ യു.വി.ജോസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു. പോലീസിന്റെയും നാട്ടുകാരുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേടുണ്ട്. അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണ് എന്നായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്.
Discussion about this post