ജമ്മുകശ്മീര്‍ വിഭജനത്തിനു ശേഷം വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായെന്നും ഇതിനെതിരെ പോലീസ് വെടിയുതിര്‍ത്തു എന്നുള്ളത് വ്യാജ വാര്‍ത്തയാണെന്ന് ജമ്മുകശ്മീര്‍ പോലീസ്. കശ്മീരില്‍ കഴിഞ്ഞ ആറു ദിവസമായി യാതൊരു വിധ പ്രശ്നങ്ങളോ, വെടിവെപ്പോ ഉണ്ടായിട്ടില്ലെന്ന് ഐജി സ്വയം പ്രകാശ് പനി വ്യക്തമാക്കി.ഇതുവരെ ഒരു ബുള്ളറ്റുപോലും കശ്മീരില്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്ന് ഐജി അറിയിച്ചു . കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യത്തിലാണ് ഇതു സംബന്ധിച്ച് വാര്‍ത്ത വന്നത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിനെ തുടര്‍ന്ന് കശ്മീരിന്റെ വിവിധയിങ്ങളില്‍ പ്രതിഷേധവും വെടിവെപ്പും നടന്നുവെന്ന തരത്തിലുള്ള വാര്‍ത്തയാണ് വീഡിയോ ഉള്‍പ്പെടെ പോസ്റ്റുചെയ്തത്. അതേസമയം, കശ്മീര്‍ താഴ്വരയില് യാതൊരു വിധ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയത് തെറ്റായ വിവരമാണെന്നും എസ്.പി പനി വ്യക്തമാക്കി.
Discussion about this post