ചെന്നൈ: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയ നടന് രജനികാന്തിനെതിരെ തമിഴ്നാട് കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്ണനോടും അര്ജുനനോടും താരതമ്യപ്പെടുത്തിയതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.
രജനികാന്ത് മഹാഭാരതം ശരിയായ രീതിയില്‍ ഒന്നുകൂടി വായിക്കണമെന്നും തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരി ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രതികരണം രജനികാന്തില്നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെ എസ് അളഗിരി പറഞ്ഞു. പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലമായതാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കാരണമെന്നും അളഗിരി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിനിടെ രജനികാന്ത് മോദിയെയും ഷായെയും കൃഷ്ണനോടും അര്ജുനനോടും താരതമ്യപ്പെടുത്തി രംഗത്തെത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ അമിത് ഷായെ രജനികാന്ത് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Discussion about this post