രാജ്നാഥ് സിംഗിന് അഞ്ച് ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സ്
ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് ട്വിറ്ററില്‍ അഞ്ചുലക്ഷം ഫോളോവേഴ്സ്. @HMOIndia എന്ന രാജ് നാഥ് സിംഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസം രാത്രി അഞ്ചുലക്ഷം തികച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള രണ്ടാമത്തെ മന്ത്രിയായി സിംഗ് മാറി.
6.9 ദശലക്ഷം ഫോളോവേഴ്സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തില്‍ മുന്നില്‍.
ഒരു വര്‍ഷത്തിനിടെയാണ് രാജ്നാഥ് സിംഗിന്റെ ട്വിറ്ററിലെ മുന്നേറ്റം. ആഭ്യന്തരമന്ത്രാലയത്തിന്റെ നയങ്ങളും രാജ്നാഥ് സിംഗിന്റെ പ്രസ്താവനകളും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളും ചിത്രങ്ങളുമടക്കം ഉള്ള വിവരങ്ങള്‍ സജീവമായി പങ്കുവയ്ക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് 2014 ജൂലായിലാണ് തുറന്നത്.
അതേസമയം രാജ് നാഥ് സിംഗിന്റെ സ്വകാര്യ അക്കൗണ്ടിനെ 16 ലക്ഷം പേര് പിന്തുടരുന്നുണ്ട്.
Discussion about this post