വിഷ്വല്‍ ഇഫക്ടിന്റെ പൂര്‍ണതയില്‍ ഇതിഹാസ കഥകളുടെ പട്ടികയില്‍ ഒന്നാമതായി എസഎസ് രാജമൗലിയുടെ ബാഹുബലി കളക്ഷന്‍ റെക്കോര്‍ഡിലേക്ക്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് നേടിയെടുത്തത് 165കോടി രൂപ. ഒരാഴ്ച്ചക്കുള്ളില്‍ 200കോടി ക്ലബ്ബില്‍ ബാഹുബലി സ്ഥാനം നേടുമെന്ന് സിനിമാലോകം.
റിലീസിംഗ് ദിനം തന്നെ 66കോടി നേടിയ ബാഹുബലി ഇന്ത്യന്‍ സിനിമകളായ ഹാപ്പി ന്യൂ ഇയറിന്റെ 42 കോടിയും,ധൂം 3യുടെ 32കോടിയും റെക്കോര്‍ഡ് തൂത്തെറിഞ്ഞു.തെലുങ്ക് ചിത്രങ്ങളെ മാത്രമല്ല ബോളിവുഡ് ചിത്രങ്ങളെയും പിന്നിലാക്കിയാണ് ബാഹുഹലി വിസ്മയം തീര്‍ക്കുന്നത്. ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പ് മാത്രംനേടിയത് 5.15കോട് രൂപയായിരുന്നു ഇന്ത്യയില്‍ നിന്നും 50കോടിയിലധികം നേടിയ ചിത്രം ഇന്ത്യക്ക് പുറത്ത് നിന്നും 50കോടി നേടിക്കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്.ടിക്കറ്റ് വിന്‍ഡോയിലൂടെ മാത്രം ബാഹുബലി 45കോടി കളക്ഷന്‍ രേഖപ്പെടുത്തിയിരുന്നു
Discussion about this post