രണ്ടുദിവസത്തെ ശമനത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴയ്ക്ക് നേരിയ ശമനം തോന്നിയതോടെ പലരും ക്യംപുകളില്‍ നിന്നും വീടിലേക്ക് പോയിരുന്നു.പക്ഷേ പല വീടുകളുടെയും അവസ്ഥ പരമ ദയനീയമാണ്. അത്തരത്തിലൊരു വീടിന്റെ ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മലപ്പുറം തിരൂരില്‍ ഒരാഴ്ച മുന്‍പ് മാത്രം കയറിത്താമസിക്കാന്‍ തുടങ്ങിയ വീട്ടിലാണ് ഇക്കുറി പെയ്ത മഴയില്‍ വെള്ളം കയറിയത്. പിന്നാലെ കുടുംബാംഗങ്ങള്‍ വീടുവിട്ടു. മഴ ശമിച്ച് വെള്ളമിറങ്ങിയതോടെ തിരിച്ചെത്തിയ കുടുംബാംഗങ്ങള്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ചയാണ്. വീടിന് നടുവിലൂടെയാണിപ്പോള്‍ പ്രളയജലം കുത്തിയൊഴുകുന്നത്. പോര്‍ച്ചില്‍ കിടന്ന പുതിയ കാറും നശിച്ചു.
https://www.facebook.com/varietymedia.in/videos/941594559509954/
Discussion about this post