യുഎസ് പോലീസ് ഓഫീസറുടെ മകനെ തീവ്രവാദക്കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തു. അലക്സാണ്ടര്‍ സിക്കോളോ എന്ന 23കാരനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. അലി അല്‍ അംരികി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാളുടെ പക്കല്‍ നിന്നും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. അലക്സാണ്ടറിനു മാനാസികരോഗമുള്ളതായും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
200ലധികം യുഎസ് പൗരന്മാര് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാന്‍ തയ്യാറെടുക്കുന്നുവെന്നു പോലീസിനു നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു യുവാവ് അറസ്റ്റിലായത്. അനധികൃതമായി ആയുധം കൈവശം വച്ചു എന്ന കുറ്റമാണു യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. യുവാവിനു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
Discussion about this post