മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സൈറാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ മലയാളത്തിലും വൈറലാകുന്നു. നടന് മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് ടീസറെന്നതാണ് മലയാള ടീസറിന്റെ ആകര്‍ഷണം. 11 ലക്ഷം പേരാണ് മലയാളത്തിലുള്ള ടീസര്‍ യുട്യൂബില്‍ മാത്രം കണ്ടത്.
നാല് ഭാഷകളിലാണ് ടീസര്‍ പുറത്തിറക്കിയത്. ഹിന്ദിയില്‍ അമിതാഭ് ബച്ചനും തെലുങ്കില്‍ പവന് കല്യാണും ശബ്ദം നല്കുന്നു.
തമിഴില്‍ എട്ട് ലക്ഷത്തോളം പേരും തെലുങ്കില്‍ 57 ലക്ഷം പേരും ടീസര്‍ കണ്ടു കഴിഞ്ഞു.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷന്, ഹുമ ഖുറേഷി എന്നിവരാണ് പ്രധാനതാരങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്. 250 കോടിയാണ് മുതല്‍ മുടക്ക്. അമിത് ത്രിവേദി സംഗീത സംവിധാനം. ആര് രത്നവേലുവാണ് ഛായാഗ്രഹണം.
Discussion about this post