ആന്റിഗ്വ: അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ പോരാട്ടങ്ങൾക്ക് വിൻഡീസിനെതിരെ ആന്റിഗ്വയിൽ ഇന്ന് തുടക്കം. നിലവിൽ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടീം ഇന്ത്യക്ക് ഓരോ മത്സരങ്ങളും നിർണ്ണായകമാണ്.
ഇന്ത്യൻ സമയം രാത്രി ഏഴു മുതലാണ് മത്സരം. 22 മാസങ്ങൾ നീണ്ടു നിൽക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ 2021 ജൂണിലാണ്.
ടെസ്റ്റിൽ ജേഴ്സി നമ്പർ അവതരിപ്പിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇന്ന് നടക്കുന്നത്. ടെസ്റ്റിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ജേഴ്സി നമ്പർ 18 തന്നെയാണ്.
മറ്റ് താരങ്ങളുടെ ജേഴ്സി നമ്പറുകൾ: രോഹിത് ശര്‍മ – 45, അജിന്‍ക്യ രഹാനെ – 3, ചേതേശ്വര്‍ പുജാര – 25, രവീന്ദ്ര ജഡേജ – 8, ഇഷാന്ത് ശര്‍മ – 97, ഋഷഭ് പന്ത് – 17, മുഹമ്മദ് ഷമി – 11, കുല്‍ദീപ് യാദവ് – 21, മായങ്ക് അഗര്‍വാള്‍ -14, ആര്. അശ്വിന് – 99, ഹനുമ വിഹാരി – 44.
ടെസ്റ്റിൽ വിൻഡീസുമായി 90 തവണ ഏറ്റുമുട്ടിയപ്പോൾ 30 തവണയും വിജയം വിൻഡീസിനൊപ്പം നിന്നപ്പോൾ 20 വിജയങ്ങളാണ് ഇന്ത്യ നേടിയത്. 46 മത്സരങ്ങൾ സമനിലയിലായി. എന്നാൽ നിലവിലെ ഫോം വെച്ച് ഇന്ത്യക്ക് തന്നെയാണ് വിദഗ്ദ്ധർ സാദ്ധ്യത കൽപ്പിക്കുന്നത്. 2002ന് ശേഷം വിൻഡീസിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല.
Discussion about this post