വിമാനത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് തടസ്സമായി നിസ്കരിച്ചത് ചോദ്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം. വിമാനത്തിന്റെ ശുചിമുറിക്ക് മുന്പില് മറ്റ് യാത്രക്കാരുടെ വഴി മുടക്കി നിസ്കരിച്ചതാണ് ചോദ്യം ചെയ്തത്.
ഇത് യാത്രക്കാരിലൊരാള്‍ പൈലറ്റിനെ അറിയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ നിസ്കാരത്തിന് ശേഷം ഈ യാത്രക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ വിമാനവും യാത്രക്കാരേയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Discussion about this post