ലീഡ്സ്: ബെൻ സ്റ്റോസിന്റെ സെഞ്ചുറിയുടെ കരുത്തിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയം.
ഒന്നാമിന്നിംഗ്സിൽ വെറും 67 റൺസിന് പുറത്തായ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ അവിശ്വസനീയമായ തിരിച്ചു വരവ്. ജയിക്കാൻ 73 റൺസ് ബാക്കി നിൽക്കെയാണ് നാലാം ദിവസം അവസാന ബാറ്റ്സ്മാനായി ജാക്ക് ലീച്ച് ക്രീസിലെത്തിയത്.
എന്നാൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് വീരനായകൻ ബെൻ സ്റ്റോക്സിന് ലീച്ച് ഉറച്ച പിന്തുണ നൽകി. അത്യന്തം ആവേശകരമായ നിമിഷങ്ങൾക്കൊടുവിൽ ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ ബൗണ്ടറി പറത്തി സ്റ്റോക്സ് വിജയഘോഷം നടത്തുമ്പോൾ അവിശ്വസനീയതയോടെ മൂക്കത്ത് വിരൽ വെച്ച് ഓസ്ട്രേലിയ.
ഇംഗ്ലണ്ടിന്റെ റൺ ചേസിംഗിലെ ചരിത്രമാണ് ലീഡ്സിൽ തിരുത്തിക്കുറിക്കപ്പെട്ടത്. ഒപ്പം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പത്താമത്തെ വിജയകരമായ ചേസിംഗും.
ഫോളോ ഓൺ വഴങ്ങിയ ശേഷം 1981ൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതായിരുന്നു ഇതു വരെയുള്ള ഇംഗ്ലണ്ടിന്റെ മികച്ച ടെസ്റ്റ് വിജയം.
ഇന്നത്തെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി. സ്റ്റോക്സാണ് കളിയിലെ താരം.
സ്കോർ: ഇംഗ്ലണ്ട്- 67, 362-9
ഓസ്ട്രേലിയ: 179, 246
Discussion about this post