വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ദ്വിദിന സന്ദർശനത്തിന് മോസ്കോയിൽ എത്തി. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് എസ്.ജയശങ്കർ റഷ്യയിലെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
സെപ്തംബർ നാല് മുതൽ ആറ് വരെ വ്ളാഡി വോസ്റ്റോക്കിൽ നടക്കുന്ന ഈസ്റ്റേൺ എക്കണോമിക് ഫോറത്തിൽ മോദി മുഖ്യാതിഥി ആയിരിക്കും.റഷ്യൻ മിഷന്റെ ഭാഗമായിറഷ്യൻ വിദേശകാര്യമന്ത്രിയുടെയും ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെയും യോഗം ബുധനാഴ്ച മോസ്കോയിൽ നടക്കുമെന്ന് ഇന്ത്യ ട്വീറ്റ് ചെയ്തു.
പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങൾക്കൊപ്പം വാണിജ്യ,വ്യാപാരം, മിലിട്ടറി, സയൻസ്, സാങ്കേതിക സഹകരണം എന്നീ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തും. റഷ്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചക്കോടിയെ കുറിച്ചു, ഇറാനിയൻ ന്യൂക്ലിയർ പദ്ധതിയെ കുറിച്ചും, അഫ്ഗാനിസ്ഥാൻ വിഷയങ്ങളും സംസാരിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post