ഡല്‍ഹി :ചെന്നൈ,രാജസ്ഥാന് ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ഇരു ടീമുകളിലേയും താരങ്ങളുടെ ഐ.പി.എല്‍ ഭാവി ഇരുട്ടിലാകുന്നു.
ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി മുതല്‍ സഞ്ജു .വി സാംസണ് വരെയുള്ള താരങ്ങളുടെ ഭാവിയാണ് ലോധ സമിതി വിധിയോടെ ആശങ്കയിലാകുന്നത്.
ധോണി, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്, സുരേഷ് റെയ്ന എന്നിവരുള്‍പ്പടെയുള്ള താരങ്ങളാണ് ചെന്നൈ ടീമിലുള്ളത്. ഇവരെക്കൂടാതെ രാജസ്ഥാന് ടീമില്‍ അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരും പെരുവഴിയിലായിരിക്കുകയാണ്. അതേസമയം ഇവര്‍ക്കു വേണ്ടിയുള്ള പ്രത്യേക ലേലം അടുത്ത സീസണില്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.ഇവരെ ഇതുവഴി മറ്റു ടീമുകളിലേക്ക് മാറ്റും. ഇരു ടീമുകളിലുമുള്ള പ്രമുഖ വിദേശ താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, സ്റ്റീവ് സ്മിത്ത്, ഷെയ്ന് വാട്സണ് എന്നിവരും വരും സീസണുകളില്‍ മറ്റു ടീമുകളിലേക്ക് ചേരും.
Discussion about this post