കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തത്.റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
അതിനിടെ വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫോട്ടോഗ്രാഫർ അനുലാൽ.സുന്ദരിയായ യുവതി റോഡിലെ കുഴിയില്‍ ഓണപ്പൂവിടുന്നതാണ് ചിത്രം. ‘ക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധം, റോഡിൽ പൂ ‘കുളം’ എന്ന കാപ്ഷനോടെയാണ് അനുലാല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഡല്‍ നിയ ശങ്കരത്തിലാണ് ചിത്രത്തില്‍ മോഡലായി എത്തുന്നത്.
https://www.facebook.com/photo.php?fbid=2150832898553371&set=a.1386563038313698&type=3&__xts__%5B0%5D=68.ARCK9_kIJnKAlmLya6ItdG-WwTGjN6xJqvARBVmbDhKDdBfmRHINri6lPmiIlmoSsaXr_PqtDTENEFS_TkP1TQGuL30xpPfsvM6wugfFN7WF_CJtaOq7vthXczFIBz4yP57BPZ22egNSRHYY1CX2WJH1edAoTmexc0Fmi3hd-45ob7PilWzHKC2HxKvvHFNmfGg73ilt-VrzawMPRfT3MjpKLMWE3IApDhVsF1VRvbmIEqb2jCATdIkJC2mLFXxQmIiH&__tn__=-R
കാറില്‍ സഞ്ചരിക്കവേ കുണ്ടന്നൂരിലെ കുഴിയില്‍ച്ചാടിയ ദുരനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം മനസ്സിലെത്തിയതെന്ന് അനുലാല്‍ പറയുന്നു. സാധാരണനിലയില്‍ റോഡില്‍ തോണിയിറക്കിയും വാഴനട്ടുമൊക്കെയാണ് പലരും പ്രതിഷേധിക്കുന്നത്. ഫോട്ടോഗ്രാഫറായതിനാല്‍ തൊഴിലിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതിഷേധമാര്‍ഗമാണ് അനുലാല്‍ തിരഞ്ഞെടുത്തത്. പനമ്പിള്ളി നഗറിലെ കുഴിക്ക് സമീപമായിരുന്നു ഫോട്ട് ഷൂട്ട്.
Discussion about this post